വെറും കള്ളനല്ല, ‘ആനക്കള്ളനാ’യി ബിജു മേനോൻ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

July 22, 2018

‘റോമൻസ്’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്നീ സിമിനകൾക്ക് ശേഷം വീണ്ടും കള്ളന്റെ വേഷത്തിൽ ബിജു മേനോൻ എത്തുന്ന ചിത്രമാണ് ആനക്കള്ളൻ. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ വൈശാഖ് പുറത്തുവിട്ടു. ‘വളരെ അഭിമാനത്തോടെയാണ് ആനക്കള്ളന്റെ പോസ്റ്റര്‍ നിങ്ങള്‍ക്കായി പുറത്തുവിടുന്നത്. ഇത് ഹാസ്യം കൊണ്ട് തീയേറ്ററുകള്‍ കീഴടക്കുമെന്ന് ഉറപ്പാണ്. എന്റെ പ്രിയപ്പെട്ട സഹോദരന്‍ സുരേഷ് പായിപ്പാടിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കും ഈ ഫാമിലി ഡ്രാമ. ഉദയകൃഷ്ണയ്ക്കും ബിജുമേനോനും സപ്തതരംഗ് സിനിമയ്ക്കും എന്റെ എല്ലാവിധ ആശംസകളും’ വൈശാഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോലീസ്  തൊപ്പിയുമണിഞ്ഞ് കൈയ്യില്‍ ലാത്തിയുമായി നില്‍ക്കുന്ന ബിജുമേനോന്റെ ചിത്രം വലിയ ആകാംഷയാണ് പ്രേക്ഷകരിലുണര്‍ത്തുന്നത്. ചിത്രത്തിൽ അനുശ്രീ, കനിഹ, ഷംന കാസീം, സിദ്ദിഖ്, സായ് കുമാർ, സുരേഷ് കൃഷ്ണ, ജനാർദ്ദനൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം ജൂൺ 20-ഓടു കൂടി തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ഫാമിലി എന്റെർറ്റൈനെർ ചിത്രം ‘ആനക്കള്ളൻ’  തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, കോയമ്പത്തുർ, തൃശൂർ എന്നിവടങ്ങളിലായിരിക്കും ആദ്യം പ്രദർശനത്തിനെത്തുക.

‘ഇവൻ മര്യാദരാമൻ’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ‘പഞ്ചവർണ തത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സപ്ത തരംഗ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം  ആനക്കള്ളൻ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘റോസാപ്പൂ’, ‘ഒരായിരം കിനാക്കൾ’, ‘ഷെർലക്ക് ഹോംസ്’ എന്നീ കോമഡി ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ അഭിനയിക്കുന്ന പുതിയ കോമഡി ചിത്രം കൂടിയാണ് ഉദയ്കൃഷ്ണൻ-ബിജു മേനോൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ആനക്കള്ളൻ’.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!