ഗ്രീസ്മാൻ നിറയൊഴിച്ചു; മാൻസുക്കിച്ചിന്റെ സെൽഫ് ഗോളിൽ ഫ്രാൻസ് മുന്നിൽ(1-0)

July 15, 2018

സെറ്റ്പീസ് മാന്ത്രികൻ ഗ്രീസ്മാനിലൂടെ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് ആദ്യ ഗോൾ.മത്സരത്തിന്റെ 18ാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച നായകൻ ഗ്രീസ്മാനാണ് ഫ്രാൻസിന് ലീഡ് നൽകിയത്. പെനാൽറ്റി ബോക്സിന് പുറത്തുനിന്നും  ഗ്രീസ്മാനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്രോയേഷ്യൻ സ്‌ട്രൈക്കർ മാൻസൂക്കിച്ചിന്റെ തലയിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത അതേ മാൻസുക്കിച്ചിന്റെ സെല്ഫ് ഗോളിലൂടെ കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യ പിന്നിലാകുന്ന കാഴ്ചയാണ് ലുഷ്നിക്കിയിൽ കണ്ടത്.

മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ നിരന്തര ആക്രമങ്ങൾ നടത്തിയ ക്രൊയേഷ്യക്കായിരുന്നു തുടക്കത്തിൽ മുൻതൂക്കം.എന്നാൽ മത്സരത്തിന്റെ ഗതിക്ക് വിപരീതമായി ഗ്രീസ്മാൻ ഫ്രാൻസിനെ മുന്നിലെത്തിക്കുകയായിരുന്നു.ഗ്രീസ്മാന്റെ അളന്നു മുറിച്ച ഫ്രീകിക്കാണ് ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് ആശിച്ച തുടക്കം നൽകിയത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!