യോയോ ടെസ്റ്റ് പാസ്സായി ഗൗതം ഗംഭീറിന്റെ മകൾ ആസീൻ; വൈറലായ വീഡിയോ കാണാം..

July 23, 2018

സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരങ്ങളായിക്കൊണ്ടിരിക്കുന്നത് സെലിബ്രിറ്റികളുടെ മക്കളാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ്  ടീം  ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവയാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കുട്ടി താരം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഗൗതം ഗംഭീറിന്റെ മകൾ ആസീന്റെ വിഡിയോയാണ്.

‘എന്റെ മൂത്ത മകൾ ആസീൻ യോയോ ടെസ്റ്റ് പാസായിരിക്കുന്നു’ എന്ന അടിക്കുറുപ്പോടെയാണ് ആസീൻ കോൺഡ്രീൽ അടക്കമുള്ള വ്യായാമങ്ങൾ ചെയ്യുന്ന വീഡിയോ ഗൗതം ഗംഭീർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ക്രിക്കറ്റിലെ താരങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്ന ഫിറ്റ്നസ് ടെസ്റ്റാണ് യോയോ. ഓട്ടവും ചാട്ടവും എല്ലാം ഉൾക്കൊള്ളുന്ന ടെസ്റ്റ് പാസാകുന്നവർക്ക് മാത്രമേ ടീമിൽ യോഗ്യത നേടാനാകുകയുള്ളു.

Looks like my elder one Aazeen has conquered the Yo-Yo test.

A post shared by Gautam Gambhir (@gautamgambhir55) on