ജോർജുകുട്ടിയും സാം അലക്‌സും ഇനി ഒന്നിച്ച്; വീഡിയോ കാണാം

July 14, 2018

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി  ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. റീമേക്ക് ചെയ്ത എല്ലാ ഭാഷകളിലും ഹിറ്റായ ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയിരുന്നു ചിത്രം.  ജീത്തു ജോസഫിന്റെ തന്നെ സംവിധാനത്തിൽ വിരിഞ്ഞ മറ്റൊരു ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജ് നായകനായി എത്തിയ മെമ്മറീസും ത്രില്ലർ വിഭാഗത്തിപ്പെട്ട ചിത്രമാണ്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലെയും സമാനതകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ടു വിസേഴ്‌സ്  വീഡിയോയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. സംവിധായകൻ പോലും ശ്രദ്ധിച്ചിട്ടില്ലാത്ത ചില സമാനതകൾ കോർത്തിണക്കിയ വീഡിയോ യൂടൂബിലും സോഷ്യല്‍ മീഡിയയിലും ഹിറ്റാണ്.

ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ കേസ് മെമ്മറീസിലെ സാം അലക്സ്‌ അന്വേഷിച്ചാൽ എന്തു സംഭവിക്കും എന്നതിനുള്ള ഉത്തരമാണ് ഈ വീഡിയോ. ഇരു ചിത്രത്തിലെയും പ്രധാനപ്പെട്ട ഭാഗങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ടു വിസേഴ്‌സ് എന്ന വീഡിയോ ജി പി എസ് റിമിക്‌സ് എന്ന യുട്യൂബ് ചാനലാണ് പുറത്തിറക്കിയത്. സോഷ്യൽ മീഡിയയിൽ ഹിറ്റായ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.