‘മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ’..മലാല യൂസഫ്സായിയുടെ ജീവിത കഥ പറയുന്ന ചിത്രം ‘ഗുൽ മകായി’യുടെ ടീസർ കാണാം…
2014 ലെ സമാധാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മലാല യുസഫ്സായിയുടെ ജീവിതം പറയുന്ന പുതിയ ചിത്രം’ ഗുൽ മകായി’യുടെ ടീസർ പുറത്തിറങ്ങി. അംജദ് ഖാൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചലച്ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സിനിമയിൽ റീം ഷെയ്കാണ് മലാലയായി വേഷമിടുന്നത്. സമാധാത്തിനുള്ള നോബൽ പുരസ്‌കാരം നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.
പെൺകുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെയും പേരിലാണ് മലാല എന്ന പെൺകുട്ടി അറിയപ്പെടുന്നത്. 2012 ഒക്ടോബർ മാസത്തിലുണ്ടായ വധശ്രമത്തിൽ തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു . സ്കൂൾ ബേസിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അക്രമികൾ മലാലയെ വധിക്കാൻ ശ്രമിച്ചത്. പിന്നീട് നിരവധി ദിവസങ്ങൾ അബോധാവസ്ഥയിൽ കഴിഞ്ഞ മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നതും സിനിമയിൽ ചിത്രീകരിക്കുന്നുണ്ട്.
പാകിസ്ഥാനിലെ സാത് താഴ്വരകളിലൂടെ മലാല നടത്തിയ ചരിത്ര യാത്രകളാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രത്തിൽ ദിവ്യ ദത്ത, അജാസ് ഖാൻ, മുകേഷ് റഷ്യ, അഭിമന്യൂ സിങ് എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഭുംജ്, മുംബൈ എന്നീ സ്ഥലങ്ങളിലാണ്.