ആരാധകരെ ആവേശം കൊള്ളിച്ച് ജയിയും റീബയും; ട്രെയ്‌ലർ കാണാം..

July 7, 2018

ജയ് നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ജരുഗന്ദി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മലയാളി നായിക റീബ മോണികയാണ് നായികയായി എത്തുന്നത്. എ എൻ പിച്ചുമണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ് ക്കും റീബയ്ക്കുമൊപ്പം റോബോ ശങ്കര്‍, അമിത് കുമാര്‍ തിവാരി, ഡാനിയേല്‍ പോപ്പി, ദിവ്യ ദര്‍ശിനി എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റീബ, പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന സിനിമയിൽ നീരജ് മാധവനൊപ്പം പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ജയ്‌ക്കൊപ്പം ജരുഗന്ദി എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.