കോമഡി ഉത്സവ വേദിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജിതേഷിന്റെ പെർഫോമൻസ് കാണാം
July 30, 2018

മലയാളികൾ ഒന്നടക്കം ഏറ്റുപാടിയ ‘കൈതോല.. പായ വിരിച്ച്…’ എന്ന നാടൻ പാട്ടിന്റെ സൃഷ്ടാവ് ജിതേഷ് കോമഡി ഉത്സവ വേദിയിൽ. പെയിന്റിങ് തൊഴിലാളിയായ ജിതേഷ് വർഷങ്ങൾക്ക് മുമ്പ് അവിചാരിതമായി എഴുതിയ ഗാനം പിന്നീട് മലയാളികളുടെ എക്കാലത്തെയും ഹിറ്റ് ഗാനമായി മാറുകയായിരുന്നു. ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റുപാടിയ ഈ ഗാനത്തിന്റെ സൃഷ്ടാവിനെ 26 വർഷങ്ങൾക്ക് ശേഷമാണ് ലോകമറിയുന്നത്. കോമഡി ഉത്സവ വേദിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ജിതേഷിന്റെ പെർഫോമൻസ് കാണാം…