മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി ആരാധകർ
മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് അന്‍പത്തിയഞ്ചാം പിറന്നാള്‍. താരത്തിന് ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. സംഗീത ലോകത്ത് നിന്നും ആരാധകർക്കിടയിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് താരത്തിന് സ്നേഹാശംസകളുമായി എത്തിയത്.
‘പ്രിയപ്പെട്ട ചിന്നക്കുയിലിന് പിറന്നാള്‍ ആശംസകള്‍…’ എന്നാണ് ചിത്രയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് ഗായിക സുജാത സോഷ്യൽ മീഡിയയിൽ കുറിച്ചത്. നമ്മുടെ വാനമ്പാടി ചിത്ര ചേച്ചിക്ക് മനോഹരമായ പിറന്നാള്‍ ആശംസിച്ച് സുജാതയുടെ മകളും ഗായികയുമായ ശ്വേതയും രംഗത്തെത്തിയിരുന്നു. ഗായിക ശ്രീയ ജയദീപ്, വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ തുടങ്ങി നിരവധി പ്രമുഖരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയത്.
1979-ല്‍ എം.ജി രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ലേറെ ഗാനങ്ങള്‍ പാടിയ ചിത്ര 15 സംസ്ഥാന പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്കാരങ്ങള്‍ ചിത്ര നേടി. 2005ല്‍ പത്മശ്രീ പുരസ്കാരവും മലയാളത്തിന്റെ ഈ വാനമ്പാടിയെത്തേടിയെത്തി.