‘പാട്ടുകാരിയാകാൻ ആഗ്രഹിച്ച് കജോൾ’..ഇടവേളയ്ക്ക് ശേഷം കജോൾ വീണ്ടും വെള്ളിത്തിരയിലേക്ക്..

July 16, 2018

ബോളിവുഡിലെയും തെന്നിന്ത്യയിലെയും ആരാധകരുടെ പ്രിയപ്പെട്ട താരം കജോൾ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനിലെത്തുന്നു. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച താരം ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വെള്ളിത്തിരയിലെത്തുന്നത്. പ്രദീപ് സർക്കാർ സംവിധാനം ചെയ്യുന്ന ‘ഹെലികോപ്റ്റർ ഏല’യിലൂടെയാണ് കജോൾ സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

പുതിയ ചിത്രത്തിൻറെ പോസ്റ്റർ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. റിഥി സെന്നും കജോളും ഒരുമിച്ചുള്ള പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. ഒരു പാട്ടുകാരിയാകാൻ ആഗ്രഹിക്കുന്ന അമ്മയുടെ കഥാപാത്രത്തെയാണ് കജോൾ സിനിമയിൽ അവതരിപ്പിക്കുന്നത്.

അജയ് ദേവ്ഗൺ നിർമ്മിക്കുന്ന ചിത്രം ഈ വർഷം സെപ്റ്റംബർ 14 -ഓടുകൂടി തിയേറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ആരാധകരുടെ ഇഷ്ടതാരങ്ങളായ കജോളും റിഥി സെന്നും ഒരുമിച്ചെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാണികൾ കാത്തിരിക്കുന്നത്.