ആരാധകരെ അതിശയിപ്പിച്ച് നയൻ താര; ‘കൊളമാവ് കോകില’യുടെ ട്രെയ്ലർ കാണാം
										
										
										
											July 6, 2018										
									
								 
								
മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയപ്പെട്ട നടി നയൻ താര നായികയായി എത്തുന്ന ചിത്രം കൊളമാവ് കോകിലയുടെ ട്രെയ്ലർ പുറത്തിറങ്ങി. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാറാണ്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതിയ ലുക്കിലാണ് നയൻ താര എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ അലിരാജ സുഭാസ്കറാണ് ചിത്രം നിർമിക്കുന്നത്. ശിവ കുമാർ വിജയൻ ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ  ആണ്. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ട്രെയ്ലർ കാണാം.






