വൈറലായി ‘ലക്ഷ്മി’യിലെ മൊറാക്ക; ആരാധകരെ അത്ഭുതപ്പെടുത്തിയ ദിത്യയുടെ പ്രകടനം കാണാം…

July 4, 2018

പ്രഭുദേവ മുഖ്യ കഥാപത്രമായി എത്തുന്ന പുതിയ ചിത്രമാണ് ലക്ഷമി .  ചിത്രത്തിൽ ആരാധകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനം  കാഴ്ചവെച്ചിരിക്കുകയാണ് ദിത്യ ഭാണ്ഡ്യാ എന്ന പെൺകുട്ടി. ഡാൻസറാവുക എന്ന ലക്ഷ്യവുമായി നടക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിൽ ദിത്യയുടെ ഡാൻസ് മാസ്റ്ററായാണ് പ്രഭുദേവ വേഷമിടുന്നത്. ചിത്രത്തിൽ പ്രഭുദേവയ്‌ക്കും ദിത്യയ്ക്കുമൊപ്പം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിൽ ഡാൻസ് എന്ന മോഹവുമായി നടക്കുന്ന പെൺകുട്ടിയുടെ അമ്മയുടെ വേഷത്തിലാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്.  ഡാൻസ് റിയാലിറ്റി ഷോയിലൂടെ വിജയിയായ താരമാണ് ദിത്യ. എ എൽ വിജയ് സംവിധായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ഉത്താരാ ഉണ്ണിക്കൃഷ്ണനാണ്. ലക്ഷിയിലെ മൊറാക്ക എന്ന ഗാനത്തിന്  മദൻ കർക്കിയുടെ വരികൾക്ക് സാം സി എസാണ് സംഗീതം പകർന്നിരിക്കുന്നത്.  ആരാധകരെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ദിത്യയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.