വൈറലായി മെസ്സിയും കുഞ്ഞാരാധകനും; വീഡിയോ കാണാം

July 31, 2018

കാല്പന്തുകളിയിലെ മാന്ത്രികനായ അർജന്റീനയുടെ ലിയോണൽ മെസ്സി ലോകം മുഴുവനും ആരാധകരുള്ള താരമാണ്. പ്രായഭേദമന്യേ നിരവധി ആരാധകരുള്ള താരത്തിന്റെ ഒരു കുഞ്ഞ് ആരാധകനുമൊത്തുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കുഞ്ഞ് ആരാധകനുമൊത്തുള്ള  മെസ്സിയുടെ മനോഹര നിമിഷങ്ങളാണ് ഈ വിഡിയോയിൽ കാണുന്നത്.

ആമസോണ്‍ തയ്യാറാക്കുന്ന സിക്‌സ് ഡ്രീംസ് എന്ന ഡോക്യുമെന്ററിയില്‍ നിന്നുള്ള ഭാഗമാണ് ഈ വീഡിയോ. ലാലിഗയിലെ ആറു താരങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ഈ ഡോക്യുമെന്ററി . റയല്‍ ബെറ്റിസിന്റെ മെക്‌സിക്കന്‍ താരം ആന്ദ്രേസ് ഗോര്‍ഡാഡോ മത്സരശേഷം മെസ്സിയെ കാണാന്‍ ബാഴ്‌സയുടെ ഡ്രസ്സിങ് റൂമിനരികില്‍ എത്തിയിരുന്നു. മകന്‍ മാക്‌സിമോയും അയാൾക്കൊപ്പം എത്തിയിരുന്നു. മെസ്സിയെ കണ്ടയുടൻ മെസ്സിയുടെ കടുത്ത ആരാധകനായ കുഞ്ഞ്  മെസിയുടെ തോളിൽ കയറുകയായിരുന്നു. മെസിയുടെ ഒപ്പമിരുന്ന് ഫോട്ടോയ്ക്കും പോസ് ചെയ്ത ശേഷമാണ് താരം പോയത്. വൈറലായ വീഡിയോ കാണാം…