ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരി വീണു; ടയർ വീണ് പൂർണമായും നശിച്ച കാറിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട യുവാവ്, വീഡിയോ കാണാം
July 10, 2018

ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരി വീണ് അപകടം, ഒഴിവായത് വൻ ദുരന്തം. റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരി മാറി, സൈഡിൽ നിർത്തിയിടുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൊങ്ങിപ്പോയ ടയർ തിരികെ വന്നു പതിച്ചത് കാറിന്റെ മുകളിൽ. കാറിലുണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.
ലോറിയുടെ പിറകെ വന്ന വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്തു കൊണ്ടിരിക്കുന്നത്. ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് രണ്ട് ടയറുകളാണ് ഊരി തെറിച്ചുപോയത്. ഒരു ടയർ ഇടിച്ച് നിർത്തിയിട്ടിരുന്ന വണ്ടിയുടെ മുൻഭാഗവും രണ്ടാമത്തെ ടയർ വീണ് കാറിന്റെ മേൽഭാഗവും പൂർണമായും നശിച്ചു. വണ്ടിക്കുള്ളിൽ ഉണ്ടായിരുന്ന ആൾ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടത് അത്ഭുതം എന്നാണ് എല്ലാവരും പറയുന്നത്.