ആകാശപ്പറവയായി യുവാവ്; വൈറലായ വീഡിയോ കാണാം…
പറക്കുക എന്ന മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹം പൂർത്തിയാക്കി സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് മണിക്കൂറിൽ 103.4 കിലോമീറ്റർ വേഗത്തിൽ പറന്നുയർന്ന യുവാവ്. കാലുകളിൽ ജെറ്റ് എഞ്ചിൻ പിടിപ്പിച്ച് ഹോവർബോര്ഡില് നിലയുറപ്പിച്ച് ആകാശ സഞ്ചാരം നടത്തിയ യുവാവാണ് ഇപ്പോൾ താരമായിരിക്കുന്നത്. ചെറിയൊരു തെറ്റു സംഭവിച്ചാൽ ആകാശത്ത് നിന്നും നേരെ നിലംപതിന്ന ഈ പരുപാടി വളരെ സാഹസീകമായാണ് ഈ യുവാവ് ചെയ്തത്.
എന്തെങ്കിലും ചെറിയ പാളിച്ച വന്നാൽ നിലം പരിശാകുന്ന ആകാശ യാത്രയിൽ സുരക്ഷയ്ക്കായി താരം പാരച്യൂട്ട് കരുതിയിരുന്നെങ്കിലും ഇത് ഉപയോഗിക്കേണ്ടി വന്നില്ല. ആകാശപ്പറക്കലിന് ലൈസൻസ് ആവശ്യമാണ്. കൃത്യമായ പരിശീലനം ഉള്ളവർക്ക് മാത്രമേ ഇത്തരത്തിലുള്ള ലൈസൻസ് സ്വന്തമാക്കാൻ സാധിക്കുകയുള്ളു. ലൈസൻസ് ഇല്ലാതെ ആകാശ യാത്രകൾ നടത്തിയാൽ അത് വൻ ശിക്ഷകൾ ലഭിക്കുന്നതിനും കാരണമാകും.
പണ്ട് കാലത്ത് സിനിമകളിൽ മാത്രം കണ്ടിരുന്ന ഇത്തരം ആകാശയാത്രകൾ ഇപ്പോൾ യാഥാർഥ്യമാകുകയാണ്. സാഹസികമായ ഇത്തരം ആകാശയാത്രകൾ നിരവധി ആളുകളാണ് ഇപ്പോൾ ചെയ്യുന്നത്.