വൈറലായി സിപ് ലൈനിലെ വിവാഹാഭ്യർത്ഥന… വീഡിയോ കാണാം

July 10, 2018

സിപ് ലൈനിലെ വ്യത്യസ്തമായ ഒരു വിവാഹാലോചനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും നീളമുള്ള റാസൽഖൈമയിലെ സിപ് ലൈനിൽ വച്ചാണ് വൈറലായ വിവാഹാലോചന നടന്നിരിക്കുന്നത്. ബാംഗ്ലൂർ സ്വദേശി ആഡ്രിയൻ മക്കയ്‌ ആണ് തന്റെ പ്രിയപ്പെട്ട കൂട്ടുകാരി മലയാളിയായ സൂസനോട് സിപ് ലൈനിൽ വെച്ച് വിവാഹാഭ്യർത്ഥന  നടത്തിയത്. വിവാഹ നിശ്ചയം വ്യത്യസ്തമായ രീതിയിൽ ആയിരിക്കണമെന്ന ആഗ്രഹത്തോടെയാണ് ആഡ്രിയൻ  ഈ വഴി സ്വീകരിച്ചത്.

യുഎഇയിലെ ഏറ്റവും  ഉയരം കൂടിയ വിനോദ സഞ്ചാര കേന്ദ്രമായ ജബൽ ജെയ്‌സ് മലനിരകളിൽ നിന്ന് 80 മീറ്റർ ഉയരത്തിലുള്ള സിപ് ലൈനിൽ വെച്ചാണ് ആഡ്രിയൻ വിവാഹാഭ്യർത്ഥ്യന  നടത്തിയത്. സിപ് ലൈനിലൂടെ ഇരുവരും സഞ്ചരിക്കുന്നതിനിടെ ‘വിൽ യു മാരി മി’ എന്ന ചോദ്യം അപ്രതീക്ഷിതമായി ബാനറിൽ ഉയർന്നപ്പോൾ സൂസൻ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട്  സമ്മതം അറിയിക്കുകയായിരുന്നു.

ടോറോ വെർഡെ യു എ ഇ യും റാസൽഖൈമ വിനോദ സഞ്ചാര വികസന അതോറിറ്റിയും  സംയുക്തമായി സംഘടിപ്പിച്ച വിൽ യു മാരി മി ബാനറിലായിരുന്നു ഇരുവരുടെയും വ്യത്യസ്തമായ വിവാഹാഭ്യർത്ഥന നടന്നത്. വിവാഹാലോചന ഏറ്റവും മനോഹരമാക്കുക എന്ന ഉദ്യേശത്തോടെയാണ് ആഡ്രിയൻ ഈ വ്യത്യസ്ത രീതി തിരഞ്ഞെടുത്തത്. ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായിരുന്നു ഇതെന്നും ഇരുവരും അറിയിച്ചു.