സംവിധായകൻ മിഥുൻ മാനുവൽ നായകവേഷത്തിൽ..’അടി ഇടി വെടി’ ഉടൻ…

July 4, 2018

ആട്, ആന്മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഇനി നായകവേഷത്തിൽ. ‘അടി ഇടി വെടി’ എന്ന പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിലാണ് മിഥുൻ നായകനായെത്തുന്നത്.  വിഷ്ണു ഭരതനാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇര, ഇടിയൻ കർത്ത, അവിടുത്തെ പോലെ ഇവിടെയും തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച സംവിധായകനാണ് വിഷ്ണു ഭരതൻ.  വിദ്യാസാഗർ ക്യാമറകൈകാര്യം ചെയ്യുന്ന  ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സംജിത്താണ്.  രസകരമായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മിഥുൻ മാനുവൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ചിത്രം ഉടൻ പുറത്തിറങ്ങുമെന്നും മിഥുൻ അറിയിച്ചു.