വൈറലായി മിയയുടെ വീട്; വീഡിയോ കാണാം…

July 23, 2018

‘ഡോക്‌ടർ ലൗ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് മിയ. താരം പുതുതായി പണികഴിപ്പിച്ച വീടിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വന്തമായി പ്ലാൻ വരച്ച് ഒരു വീട് പണിയണമെന്ന് താൻ ഏറെ കാലമായി ആഗ്രഹിച്ചിരുന്നതായും ഇപ്പോൾ അത് സഫലമായതിന്റെ സന്തോഷത്തിലാണ് താനെന്നും മിയ പറഞ്ഞു.

പാലാ തൊടുപുഴ റൂട്ടിലാണ് മിയ പണി കഴിപ്പിച്ച പുതിയ വീട്. മുമ്പ് താമസിച്ചിരുന്ന വീട് മറ്റൊരാളിൽ നിന്ന് വാങ്ങിയിരുന്നതായതിനാൽ ആ വീട് അദ്ദേഹത്തിന്റെ ഇഷ്ടത്തിന് പണി കഴിപ്പിച്ചതായിരുന്നു. താരത്തിന്റെ പുതിയ വീട് കാണുന്നതിനും ആശംസകളറിയിക്കുന്നതിനുമായി സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ എത്തിയിരുന്നു. സ്വന്തമായി ഒരു വീട് തന്റെ ഇഷ്ടത്തിന് പണികഴിപ്പിക്കണമെന്ന ആഗ്രഹം പൂർത്തിയായതോടെ തന്റെ അടുത്ത സിനിമയുടെ ചിത്രീകരത്തിന്റെ തിരക്കുകളിലേക്ക് നീങ്ങുകയാണ് മിയ.