ക്രിക്കറ്റിനോട് വിടപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റിലെ പറക്കും താരം…

July 14, 2018


ക്രിക്കറ്റിനോട് വിട പറഞ്ഞ് മൈതാനത്തെ പറക്കും താരം മുഹമ്മദ് കൈഫ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്ന കൈഫ്. പറക്കും ഫീൽഡിങ്ങിലൂടെ ആരാധകരെ സൃഷ്ടിച്ച താരം ഇന്നലെയാണ് വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. തന്റെ കരിയറിലെ മികച്ച  വിജയം നടന്ന ദിവസത്തിലാണ് താരം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന വാർത്ത ലോകത്തെ അറിയിച്ചത്.

കൈഫിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വിജയമായിരുന്നു 2002 ൽ ലോർഡ്‌സിൽ വെച്ചുനടന്ന  നാറ്റ്‌വെസ്റ്റ് ട്രോഫി മത്സരം. ഫൈനലിൽ ഇന്ത്യയെ എത്തിക്കുന്നതിനായി  87 റൺസാണ് ആ മത്സരത്തിൽ കൈഫ് സ്വന്തമാക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ച നാറ്റ്‌വെസ്റ്റ്  ഫൈനലിന്‍റെ പതിനാറാം വാര്‍ഷികത്തിലാണ് ക്രിക്കറ്റിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും വിരമിക്കുന്ന കാര്യം താരം  പ്രഖ്യാപിച്ചത്.

37 കാരനായ കൈഫ് ഇന്ത്യക്ക് വേണ്ടി 13 ടെസ്റ്റും 125 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 12  വർഷങ്ങൾക്ക് മുമ്പാണ് കൈഫ് ഇന്ത്യക്ക് വേണ്ടി അവസാനമായി ജേഴ്‌സി അണിഞ്ഞ് മൈതാനത്തിറങ്ങിയത്. 2006 നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു കൈഫ് അവസാന ഏകദിനം കളിച്ചത്.

”ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും താന്‍ ഇന്ന് വിരമിക്കുകയാണ്, 16 വര്‍ഷം മുമ്പത്തെ നാറ്റ്‍വെസ്റ്റ് ട്രോഫി ജയത്തിന്‍റെ ഓര്‍മയില്‍” കൈഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു…