‘നീരാളി’യെ വരവേൽക്കാനൊരുങ്ങി യുവതാരങ്ങളും; വീഡിയോ കാണാം…

July 12, 2018

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നീരാളി നാളെ തിയേറ്ററുകളിലെത്തും. പ്രേക്ഷകർക്കൊപ്പം മലയാളത്തിലെ യുവതാരനിരയും നീരാളിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ചിത്രം ആദ്യ ദിവസം തന്നെ തിയേറ്ററിൽ പോയി കാണുമെന്നും ഏറെ ആകാംഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും യുവനടൻ ടൊവിനോ തോമസ് പറഞ്ഞു. ഒപ്പം അപർണ ബാലമുരളി, നമിത പ്രമോദ് എന്നിവരും ചിത്രത്തിനായി ഏറെ ആകാഷയോടെ കാത്തിരിക്കുകയാണ്.

നീരാളിയുടെ പ്രമോഷന്റെ ഭാഗമായി നടത്തുന്ന നീരാളി ജെങ്ക കോണ്ടസ്റ്റിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ടൊവിനോ സംസാരിക്കുന്ന വീഡിയോയിലാണ് ചിത്രത്തിനായി താരം കാത്തിരിക്കുകയാണെന്ന് അറിയിച്ചത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായിതന്നെ  നീരാളി സ്പെഷ്യൽ ഡോണെറ്റ്‌സ് നമിത പ്രമോദും അപർണ്ണയും ചേർന്ന് പരിചയപ്പെടുത്തുന്ന വിഡിയോയും പ്രേക്ഷകർക്കായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.


ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ അഡ്വഞ്ചർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു ട്രാവൽ ചിത്രമാണ് ‘നീരാളി’.സാജൂ തോമസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 30വർഷങ്ങൾക്ക് ശേഷം മോഹൻലാലും നദിയ മൊയ്തുവും ഒരുമിക്കുന്നുവെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യയായാണ് നദിയ എത്തുന്നത്. ഇരുവർക്കും പുറമെ സുരാജ് വെഞ്ഞാറമൂട്, പാർവതി നായർ, ദിലീഷ് പോത്തൻ, സായ് കുമാർ, ബിനീഷ് കോടിയേരി, മേഘ  മാത്യു, നാസർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മൂൺഷോട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.