പൊലീസ് കമ്മീഷ്ണറായി പി സി ജോർജ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം..

July 21, 2018

നൗഫൽദീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ  പൊലീസ് കമ്മീഷണറായി രാഷ്രീയ നേതാവ് പി സി ജോർജ് എത്തുന്നു. ‘തീക്കുച്ചിയും പനിത്തുള്ളിയും’ എന്ന ചിത്രത്തിലാണ് പി സി ജോർജ് പൊലീസ് കമ്മീഷണറുടെ വേഷത്തിൽ  മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. രാഷ്ട്രീയത്തിൽ നിന്നും സിനിമയിലേക്കുള്ള താരത്തിന്റെ ചുവടുവയ്പ്പ് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്.

ചിത്രത്തിലെ താരത്തിന്റെ പ്രകടനമാന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം  ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. അതിൽ ഗംഭീര പ്രകടനമാണ് പി സി ജോർജ് കാഴ്ചവെച്ചിരിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ചിത്രം എൻസൈൻ മീഡിയയുടെ ബാനറിൽ ടി എ മജീദാണ് നിർമ്മിച്ചിരിക്കുന്നത്.

കൃഷ്ണകുമാര്‍, ബിനീഷ് ബാസ്റ്റിന്‍, അഭയദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സുപ്രധാന സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണവും അതിന്റെ ഭാഗമായി വരുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജൂലൈ 27 ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.