വൈറലായി പ്രകാശ് രാജിന്റെ ഫിറ്റ്നസ് ചാലഞ്ച്…

July 25, 2018

നിരവധി സിനിമകളിലൂടെയും പൊതുപ്രവർത്തനങ്ങളിലൂടെയും തെന്നിന്ത്യൻ സിനിമാലോകത്ത് പ്രശസ്തനായി മാറിയ താരമാണ് പ്രകാശ് രാജ്. തെന്നിന്ത്യൻ സൂപ്പർ താരം പ്രകാശ് രാജ് ഇപ്പോൾ മകൻ വേദാന്തിനൊപ്പം യോഗ ചെയ്യുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രകാശ് രാജ് തന്നെയാണ് മകനൊപ്പം യോഗ ചെയ്യുന്ന ഫോട്ടോ  ട്വിറ്ററിൽ പങ്കുവെച്ചത്. ‘ഫിറ്റ്നസ് ചാലഞ്ച്’ എന്ന ഹാഷ്ടാഗിലാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ചുവന്ന ടീ ഷർട്ട് ധരിച്ച് പത്മാസനത്തിലിരിക്കുന്ന താരത്തിനൊപ്പം വെള്ള ഉടുപ്പണിഞ്ഞ് പത്മാസനത്തിലിരുന്ന് യോഗ ചെയ്യുന്ന വേദാന്തിനെ ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വൈറലായ ഫോട്ടോയ്ക്ക് കമന്റുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്.

പ്രകാശ് രാജിനൊപ്പം യോഗ ചെയ്യുന്ന വേദനത്തിന്റേത് ഒരു ‘ക്യൂട്ട് യോഗ’യാണെന്നാണ് ആരാധകർ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതേസമയം ദേശവിരുദ്ധർ യോഗ ചെയ്യാറില്ലെന്ന അഭിപ്രായവുമായും ചിലർ രംഗത്തെത്തിയിട്ടുണ്ട്.