lakshya

പ്രായത്തെ വെറും നമ്പറാക്കി മുത്തശ്ശിയുടെ യോഗ; വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ

June 26, 2020

പ്രായത്തെ ഒടിച്ചുമടക്കി കീശയിലിട്ടു എന്നൊക്കെ പറഞ്ഞ് കേൾക്കാറില്ലേ.. അത്തരത്തിൽ പ്രായത്തെ വെറും നമ്പറാക്കിയ ഒരു മുത്തശ്ശിയാണ് സോഷ്യൽ ലോകത്ത് താരമാകുന്നത്. യോഗയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള അഭ്യാസങ്ങൾ വളരെ ലാഘവത്തോടെ ചെയ്യുകയാണ് ഈ മുത്തശ്ശി.

സാരിയുടുത്തുകൊണ്ടാണ് മുത്തശ്ശി ഇത്ര അനായാസം ഈ യോഗാഭ്യാസങ്ങൾ ചെയ്യുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഒരു അഭ്യാസം ചെയ്ത ശേഷം ഒരു സെക്കന്റ് പോലും വിശ്രമിക്കാതെയാണ് മുത്തശ്ശി അടുത്ത ഐറ്റവും ചെയ്യുന്നത്.

ഇന്ത്യൻ ഐ എഫ് എസ് ഉദ്യോഗസ്ഥ സുധ രാമനാണ് 51 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുത്തശ്ശിയുടെ ഫ്ളെക്സിബിലിറ്റിയെ പ്രശംസിച്ച് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Story Highlights: granny does yoga with effortless ease