നാടൻ പെൺകുട്ടിയായി സാമന്ത; വൈറലായ വീഡിയോ ഗാനം കാണാം..

July 5, 2018

രാംചരണും സാമന്തയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന്റെ വീഡിയോ സോങ് പുറത്തിറങ്ങി. സുകുമാർ സംവിധാനം ചെയ്യുന്ന ‘രംഗസ്ഥലം’ എന്ന ചിത്രത്തിലെ ഗാനമാണ് യൂ ട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായത്. ‘യെന്ത സക്ക ഗുണവ’ എന്ന് തുടങ്ങുന്ന ഗാനമാണ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹിറ്റായിരിക്കുന്നത്.

ഗ്രാമീണ സുന്ദരിയായി എത്തുന്ന സാമന്തയുടെയും നായകൻ രാം ചരണിന്റെയും പ്രണയ രംഗങ്ങൾ നിറഞ്ഞതാണ് ചിത്രത്തിലെ ഗാനം. ഗാനത്തിന്റെ സംഗീത സംവിധാനവും ആലാപനവും ദേവി ശ്രീ പ്രസാദാണ് നിർവഹിച്ചിരിക്കുന്നത്. തെലുങ്ക് പീരീഡ്‌ ഡ്രാമയായി പുറത്തിറങ്ങിയ ചിത്രം ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.