ആരാധകർ കാത്തിരിക്കുന്ന കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായി റോഷൻ ആൻഡ്റൂസ്…
നിവിന്‍പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ റോഷൻ ആൻഡ്റൂസ്. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. സിനിമയുടെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മൂന്നു പേരാണ്. ബിനോദ് പ്രധാന്, നീരവ് ഷാ, സുധീര്‍ പല്‍സാന എന്നിവരാണ് കായംകുളം കൊച്ചുണ്ണി ക്യാമറയ്ക്ക് പിന്നില്‍. ഇവരുടെ കൂടെയുള്ള ഷൂട്ടിംഗ് സമയത്തെ അനുഭവമാണ് റോഷന് ആന്‍ഡ്രൂസ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
സിനിമയുടെ ഛായഗ്രഹകനായ നീരവ് ഷാ രസികനായ സന്യാസിയാണെന്ന് റോഷന് ആന്‍ഡ്രൂസ് പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്സും ഗോവയിലെ രംഗങ്ങളും ചിത്രീകരിക്കുവാന്‍ വേണ്ടിയാണ് നീരവ് ഷായും ടീമും നമുക്കൊപ്പം ചേർന്നത്. എല്ലാദിവസവും യോഗയും മറ്റും ചെയ്യുന്ന അദ്ദേഹത്തിനോട് സംസാരിച്ചതില്‍ കൂടുതലും അത്തരം കാര്യങ്ങള്‍ തന്നെയായിരുന്നു. ഏകദേശം 40 ദിവസത്തോളം അദ്ദേഹം നമ്മുടെ ടീമിനുമൊപ്പം വര്‍ക്ക് ചെയ്തു. ബിനോദ് പ്രധാന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നുള്ളത് വലിയൊരു സ്വപ്നമായിരുന്നുവെന്നും അത് സാധിച്ചതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. നൂതന ആശയങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയിൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
സ്കൂൾ ബസ് എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് കായം കുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹൻലാലും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്.ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ എത്തുന്നത്. ആരാധക മനം കവരുന്ന പുതിയ ഭാവത്തിൽ കണ്ണിറുക്കി പുഞ്ചിരി തൂകുന്ന ഇത്തിക്കര പക്കിയുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നിവിൻ പോളിക്കൊപ്പം മോഹൻലാൽ കൂടിയെത്തുന്ന കായംകുളം കൊച്ചുണ്ണിക്കായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.