ഉത്സവ വേദിയെ അത്ഭുതപ്പെടുത്തി പത്ത് മിനിറ്റിൽ 40 പേർക്ക് സ്പോട്ട് ഡബ്ബിങ്ങുമായി സതീഷ്

July 11, 2018

മലയാളികളുടെ പ്രിയപ്പെട്ട കോമഡി ഉത്സവത്തിൽ അത്ഭുതം സൃഷ്ടിക്കാൻ ഒരു അതുല്യ പ്രതിഭ.  പത്ത് മിനിറ്റിൽ 40 പേർക്ക് ഒരേ സമയം സ്പോട്ട് ഡബ്ബ് ചെയ്ത് സതീഷ് ഉത്സവ വേദിയെ കൂടുതൽ മനോഹരമാക്കി. കോമഡി ഉത്സവത്തിലെ പ്രിയപ്പെട്ട അവതാരകൻ മിഥുൻ രമേശ്, ദുൽഖർ സൽമാൻ, മമ്മൂട്ടി , തിലകൻ, ജനാർദ്ദനൻ, കാവ്യാ മാധവൻ, വിജയ്, അമിതാഭ് ബച്ചൻ  തുടങ്ങി 40-ഓളം കലാകാരന്മാരെയാണ് സതീഷ് വേദിയിൽ അവതരിപ്പിച്ചത്. ഒരേ സമയം വില്ലന്റെയും  കൊമേഡിയന്റെയും അടക്കം വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെയാണ് സതീഷ്  ഉത്സവ വേദിയെ ചിരിപ്പിച്ചത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച പെർഫോമൻസ് കാണാം…