ആരാധകരുടെ കണ്ണുനനയിച്ച് സുരാജ്; ‘സവാരി’യുടെ ട്രെയ്‌ലർ കാണാം…

July 12, 2018

സുരാജ് വെഞ്ഞാറമൂട് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം സവാരിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. തൃശൂർ പൂരത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അശോക് നായരാണ് . അംഗവൈകല്യമുള്ള ഒരു കഥാപാത്രത്തെയാണ് സൂരാജ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

 

നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള സുരാജിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാകും ഈ സിനിമ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. തൃശൂർ പൂരത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തൃശൂരിലെ തേക്കിൻ കാട് മൈതാനത്തിൽ വെച്ചാണ്. ഓപ്പൺഡ് ഐ ക്രിയേഷൻസിന്റെ ബാനറിൽ റോയൽ വിഷനാണ് സവാരി നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം…