ഇരുളും ദുരിതവും നിറഞ്ഞ തടവറയിൽ നിന്നൊരു എബിസിഡി…വീഡിയോ കാണാം
ഇരുളും ദുരിതവും നിറഞ്ഞ തടവറകൾക്ക് പ്രകാശം പകരാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം സിനിമ പ്രേമികൾ. ജയിലറയിലെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാനായി കാസർകോട് ചീമേനി ജയിലാണ് ആദ്യമായി പരീക്ഷണം നടത്തിയത്. പൂർണമായും തടവുകാരുടെ പങ്കാളിത്തത്തോടെയാണ് ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത്. ഇതോടെ ചീമേനി ജയിൽ ചരിത്രത്തിൽ ഇടംപിടിക്കുക കൂടിയാണ് . എ ബി സി ഡി എന്ന പേരിലാണ് ഹ്രസ്വചിത്രം തയാറക്കിയിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സിനിമയുടെ സീഡി പ്രകാശനം ചെയ്തത്.
പ്രത്യേകതകൾ ഏറെയുള്ളവരാണ് ചീമേനി തുറന്ന ജയിലിലെ തടവുകാർ. വിവിധ തൊഴിൽ പരിശീലനങ്ങളാണ് സർക്കാർ ഇവിടെ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ തൊഴിൽ പരിശീലനങ്ങളിൽനിന്ന് വ്യത്യസ്തമായി സഞ്ചരിക്കാൻ ശ്രമിക്കുന്നവരാണ് ചീമേനിയിലെ തടവുകാർ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷോർട്ട് ഫിലിം എന്ന പുതിയ പരീക്ഷണവും ഇവിടെ ആരംഭിച്ചത്.
നിരവധി പദ്ധതികളും കോഴ്സുകളുമാണ് ചീമേനി ജയിലിൽ അധികൃതരുടെ സഹായത്തോടെ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു സിനിമയെക്കുറിച്ച് സംഘടിപ്പിച്ച ക്ലാസ്. പതിനഞ്ച് ദിവസത്തെ ക്ലാസിൽനിന്ന് ലഭിച്ച അറിവുകളാണ് അവരെ ഹ്രസ്വചിത്രം നിർമിക്കാൻ പ്രേരിപ്പിച്ചതും ഇതിന്റെ ഭാഗമായി അവർ തന്നെ തിരക്കഥ തയാറാക്കി നിർമ്മിച്ച ഹ്രസ്വ ചിത്രമാണ് എ ബി സി ഡി.