സോഷ്യൽ മീഡിയയിൽ തരംഗമായി കൊച്ചു ഗായകൻ; വൈറലായ വീഡിയോ കാണാം..

July 24, 2018

നിരവധി കലാകാരന്മാരെ കണ്ടെത്തുന്നതിൽ ഇപ്പോൾ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവനുമുള്ള ആരാധകർ അന്വേഷിക്കുന്ന താരമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. ഒരു കുടുംബ സംഗമ വേദിയിൽ ‘മാനത്തെ മാരിക്കുറുമ്പേ’ എന്ന ‘പുലിമുരുകനി’ലെ സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചാണ് ഈ  കൊച്ചു മിടുക്കൻ സോഷ്യൽ മീഡിയയിൽ സ്റ്റാറായിരിക്കുന്നത്.

ഒരൊറ്റ പാട്ടിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച ബാലതാരത്തിന് ലൈക്കുകളും കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. ഈ കൊച്ചു കലാകാരനെത്തേടി വലിയ അവസരങ്ങൾ വരുമെന്നും ആരാധകർ പറയുന്നുണ്ട്. സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ച ഈ കൊച്ചുമിടുക്കന്റെ പാട്ടിലും നന്നായി പാടാൻ വേറെ ആർക്ക് കഴിയുമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലായ കൊച്ചു ഗായകൻ ആരാണെന്നും മറ്റുമുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. വൈറലായ വീഡിയോ ഗാനം കാണാം..