ഗോളടിക്കാതെ സ്വീഡനും സ്വിറ്റ്‌സർലാൻഡും;ആദ്യ പകുതി സമാസമം(0-0)

July 3, 2018

സ്വീഡൻ-സ്വിറ്റ്‌സർലാൻഡ് പ്രീക്വാർട്ടർ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾ രഹിതമായി തുടരുന്നു.റഷ്യൻ ലോകകപ്പിലെ യൂറോപ്പ്യൻ ശക്തികളുടെ പോരാട്ടമായി മാറിയ മത്സരത്തിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും  ഫിനിഷിങ്ങിലെ പോരായ്മകൾ മൂലം സ്കോർ ബോർഡിൽ ഗോളൊന്നും പിറന്നില്ല..

ക്വാർട്ടർ സ്വപ്നങ്ങളുമായി സെന്റ്പീറ്റേഴ്സ്ബർഗിൽ പന്ത് തട്ടാനിറങ്ങിയ സ്വീഡിഷ് നിരയാണ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ മുന്നിട്ടു നിന്നത്..മത്സരത്തിൽ മുന്നിലെത്താൻ ലഭിച്ച സുവർണ്ണാവസരം സ്വീഡിഷ് മധ്യനിരതാരം ഏക്ദാൽ നഷ്ടപ്പെടുത്തിയത് അവിശ്വസനീയതയോടെയാണ് പരിശീലകൻ ആൻഡേഴ്സൺ നോക്കി നിന്നത്. ടൂർണമെന്റിൽ ഇതുവരെ ഫോമിലേക്കുയർന്നിട്ടില്ലാത്ത സ്വീഡിഷ് മുന്നേറ്റ താരങ്ങളായ ഫോഴ്‌സ്ബെർഗും മാർക്കസ്ബർഗും തങ്ങളുടെ മോശം ഫോം തുടരുന്ന കാഴ്ചയാണ് സെന്റ്പീറ്റേഴ്സ്ബർഗിലൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കാണാൻ കഴിയുന്നത്

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!