ഇന്ത്യക്കാരനെത്തേടി ദുബായിൽ നിന്നൊരു അപ്രതീക്ഷിത പിറന്നാൾ സമ്മാനം..

July 20, 2018

ദുബായിൽ നിന്നൊരു അപ്രതീക്ഷിത പിറന്നാൾ സമ്മാനമാണ് ഇന്ത്യക്കാരനെ തേടിയെത്തിയത്. ദുബായിലെ ഡ്യൂട്ടി ഫ്രീയിൽ നടന്ന നറുക്കെടുപ്പിലാണ് ഏവരെയും ഞെട്ടിച്ച സമ്മാനം ലെസ്‌ലി ഫെർണാണ്ടസ്‌ എന്ന യുവാവിനെ തേടിയെത്തിയത്. ഡ്യൂട്ടി ഫ്രീയിൽ നടന്ന നറുക്കെടുപ്പിലൂടെ ലെസ്‌ലിയെ തേടിയെത്തിയത് ബി എം ഡബ്ള്യൂ എക്സ് 6 കാറാണ്. ഏകദേശം  ഒരു കോടിയിലധികം രൂപയാണ് ബി എം ഡബ്ള്യൂ എക്‌സ് 6 കാറിന് ഇന്ത്യയിലെ  വില.

തികച്ചും അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ സമ്മാനം പിറന്നാൾ ദിനത്തിൽ ലഭിച്ചതോടെ സമ്മാനത്തിന് ഇരട്ടി മധുരമായെന്ന്  ലെസ്‌ലി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പും ലെസ്‌ലിയുടെ പിറന്നാളും. ബി എം ഡബ്യൂ എസ് 1000 ആര്‍ ആര്‍ ബൈക്ക് സിവി മുസ്തഫയ്ക്കും നറുക്കപ്പെടിലൂടെ സമ്മാനമായി ലഭിച്ചു. ഓയിൽ ഗ്യാസ് സെന്ററിൽ സർവീസ് എഞ്ചിനീയറായാണ് ലെസ്‌ലി ജോലി ചെയ്യുന്നത്.

ഒന്നാം സമ്മാനമായ ഒരു മില്യണ്‍ ഡോളര്‍ സൗദി സ്വദേശി മുഹമ്മദ് അല്‍ ഹജ്‌രിക്കാണ് ലഭിച്ചിരിക്കുന്നത്. താന്‍ ആദ്യമായി എടുത്ത ടിക്കറ്റിലൂടെ സമ്മാനം കിട്ടിയത് സന്തോഷം പകരുന്നതായി അദ്ദേഹം പ്രതികരിച്ചു. 1689 സീരീസിലെ 1211 ടിക്കറ്റിലൂടെയാണ് ലെസ്‌ലിയെ ഭാഗ്യം തേടിയെത്തിയത്.