കിടിലൻ പാട്ടുമായി ഉണ്ണി മുകുന്ദൻ; വീഡിയോ കാണാം..

July 13, 2018

വൈറലായി മലയാള സിനിമയുടെ മസിൽ മാൻ ഉണ്ണി മുകുന്ദന്റെ പാട്ട്. ഒരു കോളേജിൽ വച്ച് നടന്ന പരിപാടിക്കിടെയാണ് പാട്ടു പാടി ഉണ്ണി മുകുന്ദൻ കുട്ടികളെ കൈയ്യിലെടുത്തത്. ‘അച്ചായൻസ്’ എന്ന സിനിമയിൽ ഉണ്ണി മുുകുന്ദൻ തന്നെ ആലപിച്ച ‘ഈ നിനവറിയാതെ’ എന്നു തുടങ്ങുന്ന ഗാനമാണ് വിദ്യാർത്ഥികൾക്കായി ഉണ്ണി പാടിയത്.

പരിപാടിക്കിടെ കുട്ടികളുടെ ആവശ്യപ്രകാരമാണ് താരം പാട്ടു പാടിയത്. പാട്ടു പാടുന്നതിനിടയിൽ ശ്രുതി മാറിപ്പോകുമോയെന്നു തനിക്ക് ആശങ്കയുണ്ടെന്നും താരം കുട്ടികളോട് പറയുന്നതും വീഡിയോയിൽ കാണാം..

ഉണ്ണിയുടെ പാട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ദിവസങ്ങൾക്കൊണ്ടാണ് വൈറലായത്. പരിപാടിക്കിടെ കുട്ടികളിൽ ആരോ ആണ് പാട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നിറഞ്ഞ കൈയടിയും ആർപ്പുവിളികളുമായാണ് കുട്ടികൾ ഉണ്ണി മുകുന്ദന്റെ പാട്ടിനെ സ്വീകരിച്ചത്. പാട്ടിന് യൂട്യുബിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.