27 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയോട് കഥപറഞ്ഞ ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി എത്തുന്നു; ‘വാരികുഴിയിലെ കൊലപാതകം’ മോഷൻ പോസ്റ്റർ കാണാം..

July 11, 2018

ദിലീഷ് പോത്തൻ മുഖ്യകഥാപാത്രമായെത്തുന്ന ചിത്രം ‘വാരികുഴിയിലെ കൊലപാതകം’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. രജീഷ് മിഥിലയാണ് ചിത്രത്തിന്റെ സംവിധാനവും തിരകഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസിന്റെ  ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ദിലീപ് പോത്തനോടൊപ്പം അമിത് ചക്കാലക്കല്‍, ലാല്‍, ഷമ്മി തിലകന്‍, സുധീ കോപ്പ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ച ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്ടറ്റീവ് നോവലാണ് ‘വാരിക്കുഴിയിലെ കൊലപാതകം’. തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച് കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.

സംഗീതസംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനങ്ങള്‍ ആലപിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകനായ എം എം കീരവാണിയാണ്.  ശ്രേയാ ഘോഷാല്‍,  വൈഷണവ് എന്നിവർ ചേർന്നാണ് സംഗീതമാലപിച്ചിരിക്കുന്നത്.