ഷോപ്പിംഗ് മാളിൽ പഞ്ചാബി പാട്ടിനൊപ്പം അത്ഭുത പ്രകടനം കാഴ്ചവെച്ച് മെഹറോസ് എന്ന യുവാവ്; വൈറലായ വീഡിയോ കാണാം

July 13, 2018


പഞ്ചാബി ഗാനത്തിന് ചുവടുവെച്ച പാക്കിസ്ഥാനി യുവാവിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കറാച്ചി മാളിൽ വെച്ച് മെഹറോസ് സ്വാഗ് എന്ന യുവാവാണ് പഞ്ചാബി പാട്ടിന് താളം വെച്ചത്. നൃത്തം ചെയ്യുന്ന വിഡിയോ മെഹറോസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡാൻസ് മണിക്കൂറുകൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഞായറാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 7. 1 മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. ഇതിനു മുമ്പും തരാം നിരവധി ഡാൻസുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അതിമനോഹരമായ മെഹറോസിന്റെ പ്രകടനം കണ്ട നിരവധി ആളുകളാണ് ഇദ്ദേഹത്തിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്.