വൈഷ്ണവിയെത്തേടി ആ സമ്മാനമെത്തി….

August 1, 2018

മഴക്കെടുതിയെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി നിരവധി ആളുകളാണ് സഹായവുമായി രംഗത്തെത്തിയത്. എന്നാൽ താൻ സൈക്കിൾ വാങ്ങിക്കാൻ സൂക്ഷിച്ചുവെച്ച കുടുക്കയിലെ പണം ദുരിതമനുഭവിക്കുന്നവർക്കായി നൽകിയ ഒരു കൊച്ചുമിടുക്കി ഏറെ ജനശ്രദ്ധ നേടിയിരുന്നു. എന്നാൽ ഈ കൊച്ചുകുട്ടിക്ക് സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് കുവൈത്ത് സ്വദേശി ലൂക്കോസ് ജോസഫ്.

കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വൈഷ്ണവിയെത്തേടിയാണ് ലൂക്കോസ് ജോസഫ് എത്തിയത്. വൈഷ്ണവി ആഗ്രഹിച്ചതുപോലെ തന്നെ പിങ്ക് കളർ സൈക്കിളാണ് വൈഷ്ണവിക്ക് സമ്മാനമായി ലഭിച്ചത്. ഇതിനോടൊപ്പം ഒരു കൊച്ചു കുടുക്ക നിറയെ പൈസയും ലൂക്കോസ് വൈഷ്ണവിക്ക് സമ്മാനിച്ചു.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി തങ്ങളാൽ കഴിയുന്ന ചെറിയ പണം എല്ലാവരും കൊണ്ടുവരണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തന്റെ കുടുക്കയിലുള്ള മുഴുവൻ പണവുമായി വൈഷ്ണവി എത്തിയത്. ഇത്രയും പണം എവിടെ നിന്നാണെന്ന് ടീച്ചർ ചോദിച്ചപ്പോൾ താൻ സൈക്കിൾ വാങ്ങിക്കാൻ സൂക്ഷിച്ചതാണെന്നും, സൈക്കിൾ ഇനിയും വാങ്ങിക്കാമല്ലോയെന്നുമായിരുന്നു വൈഷ്ണവിയുടെ ഉത്തരം. ഈ വാർത്ത കണ്ട് നിരവധി ആളുകൾ കുട്ടിക്ക് പ്രശംസയുമായി എത്തിയിരുന്നു.  ഇതിന് പിന്നാലെയാണ് വൈഷ്ണവിയെത്തേടി ഈ സമ്മാനം എത്തിയത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!