സംഗീതത്തിന്റെ മാലാഖയായി വൈഷ്ണവിക്കുട്ടി; മനോഹര ഗാനം കേൾക്കാം..

April 3, 2019

ആലാപന മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ കുട്ടികുറുമ്പിയാണ് വൈഷ്ണവിക്കുട്ടി. വൈഷ്ണവിക്കുട്ടിയുടെ പാട്ടുകൾ ടോപ് സിംഗർ വേദിയ്ക്ക് എപ്പോഴും ആവേശമാണ്. പ്രേക്ഷക ഹൃദയങ്ങളിൽ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഈ പാട്ടുകാരിയുടെ ഒരു മനോഹര ഗാനമാണ് ഇത്തവണ വേദിയെ ആവേശം കൊള്ളിച്ചത്.. ഓരോ റൗണ്ടുകളിലും മനോഹരമായ പാട്ടുകളാണ് ഈ പാട്ടുകാരി തിരഞ്ഞെടുക്കാറുള്ളതും.

‘ചിച്ചാ ചിച്ചാ എന്നിട്ടും നീ പാടില്ലല്ലോ’ എന്ന ഗാനമാണ് വൈഷ്ണവി ആലപിച്ചത്. ‘മഴയെത്തും മുൻപേ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികള്‍ക്ക് രവീന്ദ്രൻ സംഗീതം പകര്‍ന്നിരിക്കുന്നു. എസ് ജാനകിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇത്തവണ അച്ഛന് വേണ്ടിയാണ് ഈ മനോഹരഗാനവുമായി വൈഷ്ണവിക്കുട്ടി വേദിയിൽ എത്തിയത്. കടലോളം വാത്സല്യവുമായി എത്തിയ വൈഷ്ണവിക്കുട്ടിയുടെ അച്ഛനും ഇതിനോടകം പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയിട്ടുണ്ട്.

Read also: സമൂഹ മാധ്യമങ്ങളിൽ കൈയ്യടിനേടി കാക്കിക്കുള്ളിലെ കലാകാരികൾ; വൈറൽ വീഡിയോ കാണാം..

ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും,അനുരാധയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8-നാണ് ടോപ് സിംഗർ നിങ്ങൾക്ക് മുന്നിലെത്തുന്നത്.

വൈഷ്ണവിക്കുട്ടിയുടെ മനോഹര ഗാനം കേൾക്കാം..