‘തല അജിത്ത്’ ക്രിക്കറ്റിലും സൂപ്പര്‍സ്റ്റാര്‍ ; വൈറല്‍ വീഡിയോ കാണാം..

August 28, 2018

ക്രിക്കറ്റ് ഇന്ത്യക്കാര്‍ക്ക് ഒരു വികാരമാണ്. ക്രിക്കറ്റിനോട് അതിയായ ഭ്രമം പുലര്‍ത്തുന്ന സിനിമാതാരങ്ങളുടെ എണ്ണവും ചെറുതല്ല. ക്രിക്കറ്റ് കളിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴകത്തെ സൂപ്പര്‍ സ്റ്റാര്‍ തല അജിത്ത് എന്ന അജിത്ത് കുമാര്‍.

തെന്നിന്ത്യയില്‍തന്നെ ഏറ്റവും അധികം ആരാധകരുള്ള താരമാണ് അജിത്ത്. ക്രിക്കറ്റ് മത്സരത്തിനിറങ്ങിയ അജിത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈ ചേട്‌പോട് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഗ്രൗണ്ടിലായിരുന്നു അജിത്തിന്റെ മാസ്മരിക ക്രിക്കറ്റ് പ്രകടനം.

സിനിമയ്ക്ക് പുറമെ കാര്‍ റെയിസിങ് അടക്കുമുള്ള സാഹസിക അഭ്യാസങ്ങളിലും അജിത്ത് നേരത്തെ താരമായിരുന്നു. മുംബൈ, ചെന്നൈ, ഡെല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ നടക്കുന്ന ഫോര്‍മുല 3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളില്‍ അജിത് പങ്കെടുക്കാറുണ്ട്‌. 2004 ല്‍ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങളിലും അജിത് താരമാണ്. മൂന്ന് തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം അജിത്ത് കുമാറിനെ തേടിയെത്തിയിട്ടുണ്ട്.

1992 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘പ്രേമ പുസ്തക’മാണ് അജിത്തിന്റെ ആദ്യ സിനിമ. 1996 ല്‍ പുറത്തിറങ്ങിയ ‘കാതല്‍ കോട്ടൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അജിത്ത് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിത്തുടങ്ങിയത്. 2001 ല്‍ ഷാരൂഖ് ഖാന്റെ സഹോദരനായി അശോക എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു.

ആര്‍ഭാടങ്ങളില്ലാതെയുള്ള ജീവിതശൈലിയിലൂടെയും അജിത്ത് ആസ്വാദകര്‍ക്ക് പ്രീയങ്കരനാകുന്നു.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!