കോമഡി ഉത്സവ വേദിയിലൂടെ ജനശ്രദ്ധ നേടിയ അരുൺ ക്രിസ്റ്റോയെന്ന കൊച്ചു പാട്ടുകാരനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ, വീഡിയോ കാണാം

August 1, 2018

കോമഡി ഉത്സവവേദിയുടെ ഹൃദയം കീഴടക്കാനെത്തിയ അരുൺ ക്രിസ്റ്റോ എന്ന കൊച്ചുമിടുക്കനെ അത്രപെട്ടെന്നൊന്നും ആരും മറന്നിട്ടുണ്ടാവില്ല. ശാരീരിക വൈകല്യങ്ങളെ പാട്ടു പാടിയും മിമിക്രി കാണിച്ചുമൊക്കെ മറികടന്ന അരുണിനെത്തേടി ഇപ്പോൾ നിരവധി ആളുകളാണ് എത്തുന്നത്.

ജന്മനാ ഉള്ള കുട്ടിയുടെ ശാരീരിക വൈകല്യങ്ങൾ കണ്ട് മാതാപിതാക്കൾ ഉപേക്ഷിച്ച് പോയ കുട്ടിയെ പിന്നീട് ശാലോം സദനത്തിലെ സിസ്റ്ററുമാർ ഏറ്റെടുക്കയായിരിന്നു. പരിമിതികളെ സംഗീതം കൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന ഈ കുഞ്ഞു ബാലനെത്തേടി ദിവസേന നിരവധി ആളുകളാണ് എത്തുന്നത്. അരുണിന്റെ വൈറലായ പുതിയ വീഡിയോ കാണാം