അടിപൊളിയായി ഷാഹിദ്; പുതിയ ചിത്രത്തിന്റെ തകർപ്പൻ ട്രെയ്‌ലർ കാണാം..

August 10, 2018

ശ്രീ നാരായണ്‍ സിംഗ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബട്ടി ഗുൽ മീറ്റര്‍ ചലു’വിന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡിലെ ഇഷ്ടതാരമായ ഷാഹിദ് കപൂർ നായകനായെത്തുന്ന ‘ബട്ടി ഗുൽ മീറ്റര്‍ ചലു’വിന്റെ ട്രെയിലർ അണിയറ പ്രവർത്തകരാണ് പുറത്തിറക്കിയത്. ശ്രദ്ധ കപൂറും യാമി ഗൗതവുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ അനുപം ഖേര്‍, ദിവ്യേന്തു ശര്‍മ, സമീര്‍ കൊച്ചാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നത്. ശ്രീ നാരായണ്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 21ന് തിയേറ്ററുകളിലെത്തും. 2014-ല്‍ പുറത്തിറങ്ങിയ ‘ഹൈദറി’നു ശേഷം ഷാഹിദും ശ്രദ്ധയും ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘ബട്ടി ഗുൽ മീറ്റര്‍ ചലു’. ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം…