പാട്ടും, അനുകരണങ്ങളുമായി കോമഡി ഉത്സവ വേദിയെ അത്ഭുതപ്പെടുത്തിയ രണ്ടു വയസുകാരി; പെർഫോമൻസ് കാണാം

August 23, 2018

കോമഡി ഉത്സവ വേദിയിൽ പ്രേക്ഷക ഹൃദയം കീഴടക്കാനെത്തിയ കൊച്ചു കലാകാരി പത്മശ്രീ…രണ്ടു വയസുമാത്രമുള്ള ഈ കുട്ടി കലാകാരി ഒന്നര വയസുമുതൽ തന്നെ പാട്ടുപാടാനും, സിനിമാ താരങ്ങളെയും മൃഗങ്ങളെയുമൊക്കെ അനുകരിക്കാനും തുടങ്ങിയിരുന്നു..  ചെറുപ്രായത്തിൽ തന്നെ കോമഡി ഉത്സവ വേദിയിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ഈ താരം ഇന്നസെന്റ്, ഉമ്മർ, സത്യൻ, സുരേഷ്‌ഗോപി, തിലകൻ, മോഹൻലാൽ തുടങ്ങി നിരവധി താരങ്ങളെയാണ് വേദിയിൽ അനുകരിച്ചത്.  കൊച്ചുമിടുക്കി പത്മശ്രീ നിഷ്കളങ്കമായ അവതരണവുമായി വേദിയിലെത്തിയതോടെ കോമഡി ഉത്സവ വേദിയിൽ പൊട്ടിച്ചിരിയുടെ അലകളുയർന്നു. പത്മശ്രീയുടെ പ്രകടനം കാണാം…