കേരളത്തിലെ പ്രളയം വെള്ളിത്തിരയിലേക്ക്
കേരളത്തെ ഒന്നാകെ ഉലച്ച പ്രളയക്കെടുതി സിനിമയാകുന്നു. അമല്‍ നൗഷാദാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. ‘കൊല്ലവര്‍ഷം 1193’ എന്നാണ് ചിത്രത്തിന്റെ പേര്. 2015 ല്‍ ചെന്നൈയില്‍ കനത്ത നാശം സൃഷ്ടിച്ച പെള്ളപ്പൊക്കത്തെ ആസ്പദമാക്കി ‘ചെന്നൈ വാരം’ എന്ന പേരില്‍ തമിഴ് ചിത്രമൊരുങ്ങുന്നുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് ചില മാറ്റങ്ങള്‍ വരുത്തിയാണ് കൊല്ലവര്‍ഷം 1193 ഒരുക്കുന്നത്.
ചിത്രത്തെക്കുറിച്ച് അമല്‍ നൗഷാദ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സഞ്ജയ് പ്രസന്നനാണ്. ബില്‍ ക്ലിഫോര്‍ഡാണ് ചിത്രസംയോജനം. കലാസംവിധാനം നിര്‍വഹിക്കുന്നത് ജോസഫ് എഡ്വേഡ് എഡിസണ് ആണ്. 2019 നാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.
ഒട്ടാകെ പ്രളയക്കെടുതി ദുരിതത്തിലാഴ്ത്തിയിരുന്നു. നിരവധിപ്പേരുടെ പ്രിയപ്പെട്ടതെല്ലാം പ്രളയമെടുത്തു. കണ്മുമ്പില് ഉറ്റവര്‍ മരണപ്പെടുന്നതുപോലും നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട് പലര്‍ക്കും. എന്നാല്‍ കേരളം ഒരേ മനസോടെയാണ് പ്രളയത്തിനെതിരെ പൊരുതിയത്. ജാതി മത വര്‍ഗ്ഗ രാഷ്ട്രീയ ഭേദമന്യേ കൈ-മെയ്യ് മറന്ന് അതിജീവനത്തിനായി പോരാടി മലയാളികള്‍.
കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയം സിനിമയാകുമ്പോള്‍ അത് ചരിത്രത്തിലേക്കുള്ള ഒരു സൂക്ഷിപ്പാകും.
അമല്‍ നൗഷാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയായിരുന്നു ‘ചെന്നൈ വാരം’. പരിചയമുള്ളവരും അല്ലാത്തവരുമായിട്ടെല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു, എന്തുകൊണ്ട് തമിഴ് എന്ന്.. അതും ആദ്യ ചിത്രം… ഉത്തരം ലളിതമായിരുന്നു, ഞാന്‍ എഴുതിയ ഓരോ വരികളിലെയും വികാരങ്ങള്‍ ആ ജനതക്കെ മനസ്സിലാകൂ.. കാരണം അവരായിരുന്നു അത് നേരില്‍ അനുഭവിച്ചത്…
1 വര്‍ഷം കഴിഞ്ഞു, ഞാന്‍ കേട്ടറിഞ്ഞതെന്തോ, അത് ഞാന്‍ അടക്കം നമ്മള് എല്ലാവരും നേരിട്ടനുഭവിക്കുന്നതു സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു. ഒരു പക്ഷേ ചെന്നൈ നേരിട്ടതിനേക്കാള്‍ പലയിരട്ടി നാം അനുഭവിച്ചു… പക്ഷെ അപ്പോഴും നമ്മളെല്ലാവരും കൂടെ നിന്നു… ജാതി മറന്ന്, നിറം മറന്ന്, രാഷ്ട്രീയം മറന്ന്… എന്റെ നാടിനു വേണ്ടിയെന്ന് ഞാനും നീയും പറഞ്ഞു…എന്റെ സംവിധാനത്തിലെ ആദ്യ സിനിമക്ക് തിരക്കഥയെഴുത്തില്‍ എവിടെയൊക്കെയോ എന്റെ നാടും ഉള്‍പ്പെട്ടു.. നാം അറിഞ്ഞത് ലോകം അറിയാനും… നാം ചേര്‍ത്തത് ലോകത്തെ അറിയിക്കാനും തോന്നി… ചെന്നൈ വാരത്തില്‍ ചില തിരുത്തലുകളും കൂട്ടിക്കിച്ചേര്‍ക്കലുകള്‍ക്കും ശേഷം ഞാന്‍ ‘കൊല്ലവര്‍ഷം 1193’ ല്‍ എത്തിയിരിക്കുകയാണ്.
എല്ലാവരും അനുഗ്രഹിക്കുക…ചിലപ്പോഴെങ്കിലും എന്റെ വരികളില്‍ ഞാന്‍ നമ്മള് പലരെയും കാണുന്നുണ്ട്…