മഹാപ്രളയത്തെ അതിജീവിച്ചവരുടെ നേര്‍സാക്ഷ്യങ്ങളുമായി ശ്രീകണ്ഠന്‍ നായര്‍ ഷോ ‘പ്രളയം കഴിയുമ്പോള്‍’ തത്സമയം

August 24, 2018

ദുരന്തമുഖത്തുനിന്നും അതിജീവനത്തിലേക്ക് നടന്നടുത്തവരുടെ അനുഭവസാക്ഷ്യങ്ങളുമായി ശ്രീകണ്ഠന്‍ നായര്‍ ഷോ ‘പ്രളയം കഴിയുമ്പോള്‍’ തത്സമയ സംപ്രേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് സംപ്രേഷണം. രക്ഷാപ്രര്‍ത്തനത്തില്‍ ഏര്‍പെട്ടവരുടെ നേരനുഭവങ്ങള്‍ കേരളമനസിലേക്ക് ആഴ്ന്നിറങ്ങുന്നു.

കേരള ജനതയെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് താങ്ങായി മാറുകയാണ് ശ്രീകണ്ഠന്‍ നായര്‍ ഷോയും. ദുരന്തമുഖത്ത് നേരിട്ട് അനുഭവിച്ച യാതനകള്‍ പങ്ക്‌വെച്ച് നിരവധിപേരും പരിപാടിയുടെ ഭാഗമാകുന്നുണ്ട്. ദുരിതാശ്വാസക്യാമ്പിലെ അനുഭവങ്ങളും പങ്കുവെയ്ക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തിലൂടെ മലയാളികളുടെ ഇടനെഞ്ചില്‍ ഇടം നേടിയ മത്സ്യത്തൊഴിലാളികളും മനസുതുറക്കുന്നു. ഭയം എന്ന വികരം ഇല്ലാതെ മനുഷ്യജീവനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!