‘നാടുനീളെ വൻ കവർച്ച’ കൊച്ചുണ്ണിയെ പിടിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്

August 5, 2018

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോഷൻ ആൻഡ്‌റൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളിയും മോഹൻലാലും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്  കായംകുളം കൊച്ചുണ്ണി. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി കൊച്ചുണ്ണിയെ പിടികിട്ടാനുണ്ടെന്നുള്ള വിളംബരത്തോടെ റെയിൽവേ സ്റ്റേഷനുകളിലും മറ്റുമായി നിരവധി സ്ഥലങ്ങളിലാണ്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ലുക്ക് ഔട്ട് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്.

മോഹന്‍ലാലും നിവിൻ പോളിയും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നൂതന ആശയങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മലയാള സിനിമയിൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സ്കൂൾ ബസ് എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് കായം കുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത് മോഹൻലാലും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദാണ് നായികയായെത്തുന്നത്. ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ എത്തുന്നത്. ആരാധക മനം കവരുന്ന പുതിയ ഭാവത്തിൽ കണ്ണിറുക്കി പുഞ്ചിരി തൂകുന്ന ഇത്തിക്കര പക്കിയുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നിവിൻ പോളിക്കൊപ്പം മോഹൻലാൽ കൂടിയെത്തുന്ന കായംകുളം കൊച്ചുണ്ണിക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!