മമ്മൂട്ടി നായകനായി ശ്യമാപ്രസാദിന്റെ പുതിയ ചിത്രം
ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്നു സ്വവര്‍ഗാനുരാഗിയുടെ കഥ പറയുന്നതാണ് ചിത്രം. പ്രശസ്ത സാഹിത്യകാരി സാറാ ജോസഫിന്റെ ആളോഹരി ആന്ദം എന്ന നോവിലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ആണ് പെണ് ബന്ധങ്ങളുടെ വിത്യസ്തമായ ഒരു തലമാണ് ഈ നോവല്‍ അവതരിപ്പിക്കുന്നത്.
ക്രൈസ്തവ ജീവിത സാഹചര്യങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. വിവാഹിതയായ ഒരു സ്വവര്‍ഗാനുരാഗിയുടെ ജീവിതവും ആ ജീവിതം കൊണ്ട് സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളും സിനിമയിലും പ്രതിഫലിക്കും. ശ്യാമപ്രസാദിന്റെ മകനായ വിഷ്ണുവാണ് പുതിയ സിനിമയുടെ നിര്‍മ്മാണം. മമ്മൂട്ടി ശ്യാമപ്രസാദ് കൂട്ടുകെട്ടില്‍ പിറന്നതാണ് ഒരേ കടല്‍ എന്ന സിനിമ. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയിരുന്നു ഈ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കരാവും ഒരേ കടല്‍ നേടി. കൂടാതെ ഒരേ കടലിലെ ഗാനത്തിനാണ് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ഔസേപ്പച്ചനു ലഭിച്ചതും.
ശ്രദ്ധേയമായ നിരവധി ടെലിവിഷന്‍ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. നേമം എം.എല്‍.എ.യും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലിന്റെ മകനാണ് ഇദ്ദേഹം. 1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തു ചുവടുറപ്പിച്ച ഇദ്ദേഹം ഇതുവരെ പതിനഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മിക്കവയും വന്‍ ജനപ്രീതി നേടിയവയാണ്. അഗ്നിസാക്ഷി (1999), അകലെ (2004), ഒരേ കടല്‍ (2007), ഋതു (2009), ഇലക്ട്ര (2010), അരികെ (2012), ഇംഗ്ലീഷ് (2013) തുടങ്ങിയവയാണ് ശ്യാമപ്രസാദിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍.