അപൂർവ ഒത്തുചേരൽ, സിനിമ പോസ്റ്ററിലെ കൗതുകം പങ്കുവെച്ച് സംവിധായകൻ രഞ്‍ജിത് ശങ്കര്‍

March 4, 2022

ഇന്നലെയാണ് മമ്മൂട്ടി നായകനായ ഭീഷ്മപർവ്വം തിയേറ്ററുകളിൽ റിലീസ് ചെയ്ത്. ഇന്നലെത്തന്നെ നടൻ ദുൽഖർ സൽമാൻ നായകനായ ഹേ സിനാമിക എന്ന തമിഴ് ചിത്രവും പ്രേക്ഷകരിലേക്കെത്തി. മികച്ച പ്രതികരണങ്ങളാണ് ഇരുചിത്രങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്തതിന് പിന്നിലെ കൗതുകം പങ്കുവയ്ക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ. മോഹൻലാലിന്റെ ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടും’ മകൻ പ്രണവ് മോഹൻലാലിന്റെ ‘ഹൃദയ’വും തിയറ്ററുകളില്‍ ഉള്ളത് കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു അപൂര്‍വത കൂടിയാകുന്നു എന്നാണ് രഞ്ജിത് ശങ്കർ കുറിയ്ക്കുന്നത്.

അതേസമയം ഈ ഒത്തുചേരൽ ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ എന്നാണ് നാല് ചിത്രങ്ങളുടെയും പോസ്റ്ററുകൾ അടങ്ങുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായകൻ രഞ്‍ജിത് ശങ്കര്‍ ചോദിക്കുന്നത്. ഒപ്പം അപൂർവ ഒത്തുചേരലുകൾ എന്നും ചിത്രത്തിനൊപ്പം സംവിധായകൻ കുറിച്ചിട്ടുണ്ട്. അതേസമയം രഞ്ജിത് പങ്കുവെച്ച ചിത്രത്തെ ആരാധകരും ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

Read also; ‘കച്ചാ ബദാമി’ന് ശേഷം ‘പേരയ്ക്ക’ പാട്ട്, യൂട്യൂബിൽ ട്രെൻഡായി തെരുവോരക്കച്ചവടക്കാരന്റെ ഗാനം

തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ നാല് സിനിമകൾക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ മെഗാസ്റ്റാറുകളുടെയും അവരുടെ മക്കളുടെയും ചിത്രങ്ങൾ ഒന്നിച്ചെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരും നിരവധിയുണ്ട്. അതേസമയം ദുൽഖർ സൽമാൻ നായകനായ ചിത്രം ഹേ സിനാമിക തമിഴ് ചിത്രമാണ്. എന്നാൽ മറ്റ് മൂന്ന് ചിത്രങ്ങളും മലയാള സിനിമകളാണ്. ഹേ സിനാമിക പക്ഷെ കേരളത്തിലും റിലീസ് ചെയ്തിരുന്നു. പ്രണയം പശ്ചാത്തലമാക്കി കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ചിത്രമാണ് ഹേ സിനാമിക.

Read also: ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കാനെത്തിയ നാടോടി പെൺകുട്ടി മലയാളി മങ്കയായതിന് പിന്നിൽ…

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഭീഷ്മപർവ്വത്തിന് മികച്ച കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ചിത്രം ഹൗസ് ഫുളായി ഓടിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഫെബ്രുവരി പതിനെട്ട് മുതലാണ് മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തിയേറ്ററിൽ എത്തിയത്. ഫാമിലി എന്റെർറ്റൈനർ ആയാണ് സിനിമ ഒരുങ്ങിയത്. അതേസമയം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രണവ് ചിത്രം ജനുവരി 21 നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ശേഷം ഒടിടി പ്ലാറ്റ്‌ഫോമിലേക്കും സിനിമ എത്തിയിരുന്നു. മികച്ച അഭിനന്ദനങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: Malayalam Film Industry Rarest get togethers