കൗതുകമായി അഞ്ച് വയസുകാരിയുടെ മുടിയഴക്; വീഡിയോ കാണാം

August 31, 2018

പെണ്ണിനഴക് മുടിയാണെന്നാണല്ലോ പഴമക്കാര്‍ ചൊല്ലാറ്. സാമൂഹ്യമാധ്യമങ്ങളില്‍ കൗതുകമായിരിക്കുകയാണ് ഒരു അഞ്ചുവയസുകാരിയുടെ മുടിയഴക്. ഈ കുഞ്ഞുസുന്ദരിക്ക് ലോകമെമ്പാടുമുള്ള ആരാധകരുടെ എണ്ണവും ചെറുതല്ല. വോഗ് മാസികയില്‍പോലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഈ കുഞ്ഞുതാരകം. മിയ അഫ്‌ലാലോ എന്നാണ് ഈ കൊച്ചുസുന്ദരിയുടെ പേര്. ഇസ്രയേലിലെ ടെല്‍ അവൈവ് ആണ് സ്വദേശം. മുടിയുടെ അഴക് കൊണ്ടാണ് മിയ അഫ്‌ലാലോ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്.

??? hair: @sagidahary

A post shared by Mia Aflalo Shunem (@miaaflalo) on

നല്ല തിളക്കമുള്ള മുടിയാണ് ഈ കൊച്ചു സുന്ദരിയുടേത്. മുടിക്ക് നല്ല ഉള്ളുമുണ്ട്. ആദ്യനോട്ടത്തില്‍ തന്നെ ആരെയും അതിശയിപ്പിക്കും മിയയുടെ മുടിയഴക്. അറുപതിനായിരത്തിലധികം ആരാധകരാണ് ഈ കൊച്ചുമിടുക്കിക്ക് ഇന്‍സറ്റഗ്രാമിലുള്ളത്. എപ്പോഴും ഒരു നിറഞ്ഞ പുഞ്ചിരി മുഖത്ത് സൂക്ഷിക്കാറുണ്ട് മിയ. ഫാഷന്‍ ലോകത്തും ഈ അഞ്ചുവയസുകാരിയുടെ മുടിയഴകിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Ballerina? @sagidahary @avishaghadad_makeup ?

A post shared by Mia Aflalo Shunem (@miaaflalo) on

ചെറുപ്രായത്തില്‍ ലഭിക്കുന്ന പ്രശസ്തി കുഞ്ഞു മിയയുടെ വ്യക്തിത്വത്തെ ബാധിക്കുമെന്നും മിയയുടെ ചിത്രങ്ങള്‍ സാമൂഹ്യമധ്യമങ്ങള്‍ വഴി ദുരൂപയോഗം ചെയ്യപ്പെട്ടേക്കാമെന്നും വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങളോട് വളരെ പോസിറ്റീവ് ആയിട്ടുതന്നെയാണ് മിയയുടെ പ്രതികരണം. ചെറുപ്രായത്തില്‍ തന്നെ മിയയ്ക്കു ലഭിക്കുന്ന അംഗീകാരവും പ്രോത്സാഹനവും കുഞ്ഞിന്റെ വളര്‍ച്ചയെയും വ്യക്തിത്വ വികസനത്തെയും പോസിറ്റീവായി സ്വാധീനിക്കുമെന്നു അഭിപ്രായപ്പെടുന്നവരാണ് കൂടുതലും.

❤️?

A post shared by Mia Aflalo Shunem (@miaaflalo) on

? hair: @sagidahary ⭐️

A post shared by Mia Aflalo Shunem (@miaaflalo) on