‘ഒടിയന്റെ’ വരവ് ആഘോഷമാക്കി ആരാധകർ; വീഡിയോ കാണാം…

August 8, 2018

മോഹൻലാലിനെ നായകനാക്കി  വി എ ശ്രീകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ വരവ് ആഘോഷമാക്കി ആരാധകർ. ചിത്രത്തിന്റെ പോസ്റ്ററിൽ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും മോഹൻലാലിന് ജയ് വിളിച്ചുമാണ് ആരാധകർ ഒടിയന്റെ വരവ് ആഘോഷമാകുന്നത്.

വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ ചിത്രമാണ് മോഹൻലാൽ നായകനാകുന്ന ഒടിയൻ. പ്രശസ്ത പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന്റെ അരങ്ങേറ്റ ചിത്രത്തെ വളരെ ആവേശപൂർവ്വം  കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ട്രെയ്‌ലറുകൾക്കുമെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ചുവന്ന ബനിയനും തലയിൽ കെട്ടും ചുറ്റും രണ്ട് കാളകളുമായി ഓടുന്ന മോഹൻലാലിൻറെ ചിത്രം നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു.  ഫാന്റസി ത്രില്ലറായ ചിത്രത്തിനു വേണ്ടി മോഹൻലാൽ നടത്തുന്ന കഠിനമായ പരിശീലനങ്ങളും രൂപ മാറ്റങ്ങളും മലയാള ചലച്ചിത്ര രംഗത്ത് വലിയ ചർച്ചയായിരുന്നു.

അതേസമയം ചിത്രം ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ ഇന്നസെന്റ്, നരേൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.

മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ, മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!