‘വെള്ളിത്തിരയിൽ നിന്നും രോഗശയ്യയിലേക്ക്’; എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ആശുപത്രിക്കിടക്കയിലെ നാളുകളെക്കുറിച്ച് താരം..

August 12, 2018

വെള്ളിത്തിരയിൽ ചിരിച്ചും കളിച്ചും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന താരങ്ങളുടെ ജീവിതങ്ങൾ പലപ്പോഴും ദുരിതക്കയത്തിലാണ്. ഇത്തരത്തിൽ ഒരു കാലത്ത് ബോളിവുഡിനെ തന്റെ അഭിനയ മികവുകൊണ്ട് വിസ്മയിപ്പിച്ച താരമായിരുന്നു പൂജ ദഡ്വാൾ. ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ ‘വീർഗാറ്റി’, ‘ഹിന്ദുസ്ഥാൻ’, ‘ഡബ്‌ദാബ’ തുടങ്ങിയ ചിത്രങ്ങളിൽ പക്വതയാർന്ന അഭിനയം കാഴ്ച്ചവെച്ച  പൂജ പ്രേക്ഷക മനസുകളിൽ മായാതെ നിൽക്കുന്ന താരമാണ്.

എന്നാൽ ക്ഷയ രോഗം ബാധിച്ച് ആശുപത്രികിടക്കയിലായ താരത്തെ ഒരു കാലത്ത് നെഞ്ചോട് ചേർത്തുവെച്ച കാണികൾക്കൊപ്പം ഉറ്റവരും സുഹൃത്തുക്കളും മറവിയിലേക്ക് തള്ളിവിടുകയായിരുന്നു. പിന്നീട് വർഷങ്ങളോളം ആരുടെയും സഹായമില്ലതെ ആശുപത്രിയുടെ ഇടുങ്ങിയ മൂലയിൽ കഴിച്ച്‌ കൂടിയ ഇവർ പതിയെ  ജീവിതത്തിലേക്ക് മടങ്ങിവരുകയാണ്. എല്ലാവരും ഉപേക്ഷിക്കപ്പെട്ട നാളുകളിലും തനിക്ക് ആശ്വാസമായ സൽമാൻ ഖാനും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലുള്ള ബീയിങ് ഹ്യൂമൻ ഫൗണ്ടേഷനും നന്ദി പറയുകയാണ് താരമിപ്പോൾ.

താൻ തിരിച്ചുവന്നതിന്റെ കടപ്പാട് പൂർണ്ണമായും സൽമാൻ ഖാനാണെന്നും, ഭക്ഷണം, വസ്ത്രം, ഡയപ്പർ, മരുന്ന്, പ്രോട്ടീൻ തുടങ്ങിയവ എല്ലാം ലഭിച്ചത് അദ്ദേഹത്തിന്റെ കാരുണ്യത്തിലാണെന്നും പൂജ വ്യക്തമാക്കി. അസുഖം ബാധിച്ച് പൂജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഭാരം വെറും 23 കിലോ ആയിരുന്നു. എന്നാൽ ഇപ്പോഴത് 43  കിലോയായി  വർധിച്ചിരിക്കുകയാണെന്നും കുറച്ചു നാളുകൾ കൂടി മരുന്ന് തുടർന്നാൽ അസുഖം പൂർണമായും ഭേദമാക്കാൻ സാധിയ്‌ക്കുമെന്നും പൂജയെ ചികിത്സിച്ച ഡോക്‌ടർ ലളിത് ആനന്ദ്‌ പറഞ്ഞു.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!