ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം; സംരക്ഷണവുമായി സുരക്ഷാ സേന…

August 10, 2018

കേരളത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതി ക്ഷോഭവും രൂക്ഷമായതോടെ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്നത്. ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയിലും വെള്ളത്തിലും അകപ്പെട്ടിരിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി  പൊലീസ് സേന, കരസേന, നാവിക സേന തുടങ്ങി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരാണ് ജീവൻ പണയം വെച്ചും എത്തിയിരിക്കുന്നത്. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്നവർക്കും, ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുള്ളവർക്കുമായി ജില്ലാ എമർജൻസി സെന്റർ നമ്പറുകളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇടുക്കിയിൽ  അഞ്ചാമത്തെ  ഷട്ടറും തുറന്നു. വെള്ളത്തിന്റെ അളവിൽ കുറവ് ഉണ്ടാകാത്തതിനാൽ വൃഷ്ടി പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 2401. 72 അടിയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇടുക്കിടയിലെ അവസ്ഥാ നിയന്ത്രണാതീതമാണെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. എന്നാൽ തീര ദേശത്തും മറ്റുമുള്ളവരെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ആലുവ മണപ്പുറത്ത് സുരക്ഷാ സേനാ പ്രവർത്തകർ സുരക്ഷാ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

എന്നാൽ മഴയിൽ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 27  ആയി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുകളും ഉണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നതിനാൽ നാവിക സേനയും തീരദേശ സേനയും ഉൾപ്പെടെ നിരവധി ആളുകളാണ് രക്ഷാപ്രവർത്തനങ്ങളുമായി എത്തിയിരിക്കുന്നത്. ഒരു രക്ഷാപ്രവർത്തന വീഡിയോ കാണാം…