കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആന്‍ഡ്രൂസ് നിവിൻ പോളി കൂട്ടുകെട്ടിൽ പുതിയ ചിത്രവും; വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ

August 11, 2018

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി റോഷൻ ആൻഡ്‌റൂസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘കായംകുളം കൊച്ചുണ്ണി’. നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണി  ഉടൻ തിയേറ്ററുകളിലെത്തും. അതേസമയം റിലീസിന് മുമ്പേ ചിത്രത്തിന്റെ മുതൽ മുടക്കിൽ തൊണ്ണൂറ് ശതമാനവും നേടിക്കഴിഞ്ഞ ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്‌റൂസ്. കൊച്ചുണ്ണിക്ക് പിന്നാലെ നിവിനെ നായകനാക്കി മറ്റൊരു ബിഗ്ബജറ്റ് ചിത്രവും പ്ലാന്‍ ചെയ്യുന്നുണ്ട്. റോഷന്‍ തന്നെ തിരക്കഥയൊരുക്കുന്ന ഈ സിനിമയുടെ പേര് ‘പൈറേറ്റ്‌സ് ഓഫ് ഡീഗോ ഗാര്‍സിയ’ എന്നാണ്.

അതേസമയം റോഷന്‍ ആന്‍ഡ്രൂസ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം സംവിധാനം ചെയ്യുന്നത് പുതിയൊരു ബോളിവുഡ് ചിത്രമാണ്. മലയാളത്തിലെ അദ്ദേഹത്തിന്റെ തന്നെ ഒരു ചിത്രത്തിന്റെ റീമേക്കാണ് അദ്ദേഹം സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ബോളിവുഡ് ചിത്രം. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ  ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടിലാണ്. വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!