സീത വിവാഹിതയാകുന്നു; കല്യാണം തത്സമയം ഫ്ലാവേഴ്സിൽ…

August 1, 2018

മലയാളികളുടെ പ്രിയപ്പെട്ട താരം സീത വിവാഹിതയാകുന്നു. ഫ്ലാവേഴ്സ് ചാനലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സീരിയൽ താരം സീതയുടെ വിവാഹം തത്സമയം കാണാൻ സൗകര്യമൊരുക്കുകയാണ് ഫ്ലവേഴ്സ്.  ഇന്ന് വൈകുന്നേരം ആറു മണി മുതൽ എട്ട് മണിവരെയാണ് വിവാഹം ലൈവായി കാണാൻ സാധിക്കുന്നത്. വളരെ നിർണ്ണായക മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന സീത ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

സീതയുടെ ജീവിതത്തിൽ രണ്ട് ഘട്ടങ്ങളിലായി എത്തപ്പെട്ട രണ്ട് പുരുഷന്മാരിൽ ആരായിരിക്കും സീതയുടെ കഴുത്തിൽ താലികെട്ടുക എന്ന  പ്രേക്ഷകരുടെ ചോദ്യത്തിനും ആകാംഷയ്ക്കും ഇതോടെ വിരാമമാകും. ജീവിതത്തിലെ രണ്ട് ഘട്ടങ്ങളില്‍ നായികയുടെ ജീവിതത്തിലേക്ക് കടന്ന് വന്ന രണ്ട് പുരുഷന്മാരാണ് ഇന്ദ്രനും രാമനും.


നായിക സീതയെ നടി സ്വാസികയാണ് അവതരിപ്പിക്കുന്നത്. നടന്മാരായ ബിബിന്‍ ജോസും (രാമന്‍), ഷാനവാസ് ഷാനു (ഇന്ദ്രന്‍)മാണ് സീതയുടെ ജീവിതത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി നിര്‍ണ്ണായക മാറ്റങ്ങളുണ്ടാക്കി പുരുഷന്മാർ. ഇവരില്‍ ആരാണ് സീതയുടെ ജീവിത പങ്കാളിയാകുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


അതേസമയം സീതയുടെ കല്യാണത്തിന് സീരിയലിലെ മുഴുവൻ ആളുകളോടുമൊപ്പം ഫ്ലാവേഴ്സ് ചാനലിലെ മറ്റ് പരുപാടികളിലെ താരങ്ങളും എത്തുമെന്നും പ്രേക്ഷകർക്കായി കുറച്ച് സസ്പെൻസുകൾ ഒരുക്കിവെച്ചിരിക്കുന്നതായും സീതയുടെ സംവിധായകൻ ഗിരീഷ് കോന്നി പറഞ്ഞു.